‘സര്‍ക്കാര്‍ രൂപീകരിക്കാനില്ല’: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം തുടരുമെന്ന് രാം മാധവ്

രാം മാധവ്

ദില്ലി: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ വാദം തള്ളി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം തുടരണമെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി രാം മാധവ് രംഗത്തെത്തിയത്. സമാധാനവും വികസനവുമാണ് തങ്ങളുടെ ആഗ്രഹമെന്നും കശ്മീരില്‍ ഗവര്‍ണര്‍ ഭരണം തുടരുമെന്നും മാധവ് വ്യക്തമാക്കി. നേരത്തെ വിമത പിഡിപി എംഎല്‍എമാരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരികരണത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാം മാധവിന്റെ പ്രതികരണം.

അതേസമയം ബിജെപി പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ മെഹബൂബ മുഫ്തിയുടെ നേൃത്വത്തിലുള്ള പിഡിപി സര്‍ക്കാര്‍ ന്യൂനപക്ഷമായതോടെയാണ് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് വീണ്ടും കളമൊരുങ്ങിയത്. ജമ്മുകശ്മീരില്‍ വികസനം കൊണ്ടുവരുന്നതില്‍ മുഫ്തി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുും പിഡിപിയുമായി ചേര്‍ന്ന് പോകാനാകില്ലെന്നും ആരോപിച്ചായിരുന്നു ബിജെപി പിന്തുണ പിന്‍വലിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top