രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സാധ്യമാക്കിയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് വ്യവസായ മേഖലയില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സാധ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ വ്യവസായങ്ങള്‍ റെക്കോഡ് നേട്ടത്തിലേക്ക് കുതിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപെടുത്തുന്നതിനും വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമായി ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ നടപ്പിലാക്കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണ പദ്ധതി മുഖേന കൈത്തറി മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പു വരുത്തി പരമ്പരാഗത തോഴില്‍ മേഖലയോടുള്ള പ്രതിബദ്ധത കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ ഇലക്ട്രോണിക്സ് ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതി നടപ്പിലായി വരുന്നു. അഗോള വ്യവസായ രംഗത്തെ പ്രമുഖര്‍ ഇന്നു കേരളത്തില്‍ മുതല്‍ മുടക്കാനും കേരളത്തിനു യോജിച്ച വ്യവസായങ്ങള്‍ സൃഷ്ടിക്കാനും മുന്നോട്ടു വരുന്നു എന്നതും സര്‍ക്കാരിന്റെ ഈ രംഗത്തെ വീക്ഷണത്തിനും പ്രവര്‍ത്തനത്തിനും ലഭിക്കുന്ന അംഗീകാരമാണ്, മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

DONT MISS
Top