ശബരിമല സ്ത്രീപ്രവേശനം: കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ വനിതാ ജഡ്ജിയും

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്ന ഭരണഘടന ബെഞ്ചില്‍ വനിതാ ജഡ്ജിയും. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ആണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍ ഇന്ദു മല്‍ഹോത്ര എന്നിവര്‍ ആണ് അംഗങ്ങള്‍. നേരത്തെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശന ആവശ്യം ഭരണഘടനാ ബെഞ്ചിന്റെ പരിഗണയ്ക്ക് വിടണമെന്ന് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡും നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കുളള നിയന്ത്രണം ലിംഗ വിവേചനമാണോയെന്നും, ക്ഷേത്രപ്രവേശന നിയമങ്ങളുടെ ഭരണഘടനാ സാധുതയും ബെഞ്ച് പരിഗണിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top