അയോധ്യ കേസ്: അടുത്ത വെള്ളിയാഴ്ച സുപ്രിം കോടതിയില്‍ വാദം തുടരും

പ്രതീകാത്മക ചിത്രം

ദില്ലി: അയോധ്യ കേസില്‍ അടുത്ത വെള്ളിയാഴ്ച്ച സുപ്രിം കോടതിയില്‍ വാദം തുടരും. ഭരണഘടന ബെഞ്ചിന് വിടണമെന്ന മുസ്‌ലിം സംഘടനകളുടെ അവശ്യത്തിലാണ് വാദം തുടരുക. മുസ്‌ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി പള്ളി നിര്‍ബ്ബന്ധമല്ലെന്ന് 1994 ല്‍ ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ന്യായത്തില്‍ സുപ്രിം കോടതി പറഞ്ഞിട്ടുണ്ടെന്നാണ് സംഘടനകളുടെ വാദം.

ഈ വിഷയത്തില്‍ ഭരണഘടന ബെഞ്ച് തീരുമാനം വന്ന ശേഷമേ അയോധ്യ കേസ് പരിഗണിക്കാവൂ എന്നും ആവശ്യപ്പെടുന്നു. ഭരണഘടന ബെഞ്ചിന്റെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരവിറക്കുന്നതില്‍ വിയോജിപ്പില്ലെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

DONT MISS
Top