ഉത്തര്‍പ്രദേശില്‍ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പീഡനത്തിന്റെ ദൃശ്യങ്ങളില്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മൂന്നുപേരാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരുടെ കൂട്ടത്തില്‍ ഉണ്ടായ നാലാമത്തെയാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. യുവതിയെ ബലം പ്രയോഗിച്ച് മൂന്നു പേരും കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു. തന്നെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് യുവതി കരഞ്ഞ് പറയുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ യുവതിയെ ചെരുപ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണ് ചെയ്തത്. വീഡിയോ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

യുവതി വീട്ടില്‍ നിന്നു വലിച്ചിഴച്ചുകൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ രാഹുല്‍, ആകാശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ അനൂപ് സിംഗ് പറഞ്ഞു.

DONT MISS
Top