അഭിമന്യുവിന്റെ കൊലപാതകം: മുഹമ്മദിനെ കണ്ടെത്താനായില്ല; എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസിന്റെ കര്‍ശന പരിശോധന

കൊല്ലപ്പെട്ട് അഭിമന്യു

കൊച്ചി: മഹാരാജാസ് കോളെജിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് പരാശോധന ശക്തമാക്കി. കൊലപാതകേസിലെ ഒന്നാം പ്രതിയായ മുഹമ്മദിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഏത് സമയത്തും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിന് ഡിജിപി നിര്‍ദേശം നല്‍കി. എസ്ഡിപിഐ നേതാക്കളുടെ സ്വത്ത് വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മറ്റ് സംഘടനകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ഇന്നലെ മുതലാണ് പൊലീസ് പരിശോധന ആരംഭിച്ചത്. പരിശോധനയ്ക്കായി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെയും രൂപൂകരിച്ചിട്ടുണ്ട്. സംശയം തോന്നിയാല്‍ ഏത് സമയത്തും എവിടെ വേണമെങ്കിലും സ്‌ക്വാഡ് പരിശോധന നടത്തും. മാത്രമല്ല സംശയം തോന്നുന്ന വ്യക്തികളെ കസ്റ്റഡിയില്‍ എടുക്കാനും അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് മേധാവിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കൂടാതെ എസ്ഡിപിഐ, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ച് കേസില്‍ ഉള്‍പ്പെട്ടവരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരുമായി ബന്ധമുള്ള പൊലീസുകാരും പ്രത്യേക സ്‌ക്വാഡിന്റെ നീരീക്ഷണത്തിലായിരിക്കും.

മഹാരാജാസില്‍ നടന്ന കൊലപാതകത്തിന്റെ പഞ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കുന്നതിനു പകരം ശക്തമായി നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിരോധിച്ചാല്‍ മറ്റ് പേരുകളില്‍ പ്രവര്‍ത്തിക്കും എന്നതിനാലാണ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top