കൊല്‍ക്കത്തയിലെ പ്ലേസ്‌കൂളില്‍ രണ്ട് വയസുകാരന് ലൈംഗിക പീഡനം

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ പ്ലേസ്‌കൂളില്‍ രണ്ട് വയസുകാരന് ലൈംഗിക പീഡനം. തിങ്കളാഴ്ചയാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കുട്ടിയെ തിരിച്ച് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാനായി അമ്മ എത്തിയപ്പോഴാണ്  നിര്‍ത്താതെ കരയുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അമ്മ് വസ്ത്രങ്ങള്‍ ഊരി പരിശോദിച്ചപ്പോഴാണ് വസ്ത്രങ്ങളിലും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും രക്തം കണ്ടെത്തിയത്.

ഉടന്‍ തന്നെ കുട്ടിയെ അമ്മ ആശുപത്രിയില്‍ കൊണ്ടുപോയി. പരിശോധന നടത്തിയ ഡോക്ടര്‍ കുട്ടി ലൈംഗിക പീഡനത്തിന് വിധേയനായതായി സ്ഥിരീകരിച്ചു. സംഭവം നടന്നതിന്റെ അടുത്ത ദിവസം കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തി കുട്ടിയെ പീഡിപ്പിച്ചതായി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. മാതാപിതാക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അതും നല്‍കാന്‍ തയ്യാറായില്ല.

പിന്നീട് മാതാപിതാക്കളോട് ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ടുവരെ സ്‌കൂളിലെ സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കുന്നത്. പോക്‌സോ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

DONT MISS
Top