ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; വൈദികരെ അറസ്റ്റ് ചെയ്യും

പ്രതീകാത്മക ചിത്രം

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ പ്രതികളായ ബലാത്സംഗക്കേസില്‍ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ വൈദികരുടെ അറസ്റ്റിന് വഴിയൊരുങ്ങി. മൊഴിപ്പകര്‍പ്പ് കിട്ടുന്നമുറയ്ക്ക് തുടര്‍നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങും. പീഡന ആരോപണം യുവതി രഹസ്യമൊഴിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിക്കാതിരുന്നതും വൈദികര്‍ക്ക് തിരിച്ചടിയാണ്.

ഇന്നലെ വൈകീട്ട് അഞ്ചരമുതല്‍ രണ്ട് മണിക്കൂറോളം സമയമെടുത്താണ് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രിമിനല്‍ നടപടി ക്രമം 164-ാം വകുപ്പുപ്രകാരം രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് കിട്ടുന്നതോടെ തുടര്‍നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ഇന്നലെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കാതിരുന്ന വൈദികര്‍ ഇന്ന് കോടതിയെ സമീപിക്കുമെന്നാണ് വിവരം. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു നിരീക്ഷിച്ച ഹൈക്കോടതി വൈദികരുടെ അറസ്റ്റ് തടയാന്‍ പര്യാപ്തമായ വസ്തുതകള്‍ ലഭ്യമായിട്ടില്ലായെന്ന് വ്യക്തമാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയത്. ഇനി ലഭിക്കുന്ന ജ്യാമ്യാപേക്ഷകളിലും കോടതി സമാനമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top