ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

തങ്കച്ചന്‍

ഇടുക്കി: ഇടുക്കിയിലെ സൂര്യനെല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് സിങ്ങുകണ്ടത്ത് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ആദിവാസിയായ തങ്കച്ചനാണ് മരണപ്പെട്ടത്. അടിമാലി പഞ്ചായത്തിലെ പെട്ടിമുടി ഞാവല്‍മറ്റം സ്വദേശിയാണ്.

ബന്ധുവായ ഗോപിയുടെ വീട്ടിലെത്തിയ തങ്കച്ചന്‍ ഭക്ഷണം കഴിച്ച ശേഷം മറ്റൊരു ബന്ധുവിന്റെ കൂടെ സമീപത്തെ ഷെഡില്‍ ഉറങ്ങാന്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ഒരു മാസത്തിനിടെ ഈ പ്രദേശത്ത് രണ്ടാമത്തെ ആളാണ് കാട്ടാന ആക്രമണത്തില്‍ മരണപ്പെടുന്നത്. ജനവാസ മേഖലയിലെത്തുന്ന ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

DONT MISS
Top