തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ടവരെ ജീവനോടെ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ വൈകാന്‍ സാധ്യത

ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളെയും കോച്ചിനേയും ജീവനോടെ കണ്ടെത്തി. ഗുഹയില്‍ അടപ്പെട്ട ഇവരെ ഒന്‍പത് ദിവസത്തിനുശേഷമാണ് ജീവനോടെ കണ്ടെത്തിയത്. എന്നാല്‍ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങള്‍ നീളുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവരെ പുറത്തെത്തിക്കാന്‍ രണ്ട് വഴികളാണ് ഉളത്. ഒന്ന് ഗുഹയില്‍ അകപ്പെട്ടവരെ മുങ്ങാങ്കുഴിയിടുന്നത് പഠിപ്പിക്കണം എന്നതാണ്. എന്നാല്‍ ഗുഹയില്‍ ചെളി നിറഞ്ഞതിനാല്‍ ഇത് അപകടകരമാണ്. ഗുഹയിലെലെ വെള്ളം താഴുന്നതുവരെ കാത്തിരിക്കുക എന്നതാണ് മറ്റൊരു വഴി. എന്നാല്‍ ഇതിനായി നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും. അതുവരെ ഇവര്‍ക്കുള്ള ഭക്ഷണം ഗുഹയില്‍ എത്തിച്ച് നല്‍കേണ്ടി വരും. ഗുഹയിലെ ജലവിതാനം കുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയമായിരുന്നു.

ഗുഹയില്‍ സന്ദര്‍ശനം നടത്താനെത്തിയ കോച്ചും കുട്ടികളും കനത്ത മഴയെ തുടര്‍ന്ന് ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെയാണ് പാറയില്‍ അഭയം തേടിയത്. കഴിഞ്ഞ മാസം 23 നാണ് വടക്ക് തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ്ങ് ഗുഹയില്‍ പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും അകപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെ പുറത്തുവരാന്‍ സാധിക്കാതെ ഇവര്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top