ഇതിഹാസ താരം പടിയിറങ്ങി; ഇനിയേസ്റ്റ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

ആന്ദ്രെ ഇനിയേസ്റ്റ

ലോകകപ്പില്‍ സ്‌പെയിന്‍ പുറത്തായതിന് പിന്നാലെ അവരുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ആന്ദ്രെ ഇനിയേസ്റ്റ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. നേരത്തെ റഷ്യന്‍ ലോകകപ്പോടെ അന്താരാഷ്ട്ര മത്സരത്തില്‍ നിന്നും വിരമിക്കുമെന്ന് താരം സൂചന നല്‍കിയിരുന്നു.

2010 ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിന് വിജയഗോള്‍ സമ്മാനിച്ച താരമായ ഇനിയേസ്റ്റ ഇത്തവണ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ റഷ്യയ്ക്കതിരായ തോല്‍വിക്ക് പിന്നാലെയാണ് രാജിപ്രഖ്യാപനം സ്ഥിരീകരിച്ചത്. ഇത് യാഥാര്‍ത്ഥ്യമാണ്, ദേശീയ ടീമിനുവേണ്ടിയുള്ള തന്റെ അവസാന മത്സരമായിരുന്നു ഇത്. എന്റെ കരിയറിലെ ഏറ്റവും സങ്കടകരമായ ദിവസം, തന്റെ 12 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഇനിയേസ്റ്റ പറഞ്ഞു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിക്കപ്പെട്ട മത്സരത്തില്‍ സ്‌പെയിനിനായി ആദ്യ കിക്കെടുത്തത് ഇനിയേസ്റ്റയായിരുന്നു. അവസരം താരം ഗോളാക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് അവസരങ്ങളിലുമായി സ്പെയിനിന് മൂന്ന് എണ്ണം മാത്രമാണ് ഗോളാക്കാന്‍ കഴിഞ്ഞത്. റഷ്യയാകട്ടെ ആദ്യ നാല് അവസരങ്ങളും ഗോളാക്കി ലോകകപ്പില്‍ ഒരു കടമ്പ കൂടി മറികടന്നു.

2016 ല്‍ സ്‌പെയിന്‍ സീനിയര്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ഇനിയേസ്റ്റ 2008, 2012 വര്‍ഷങ്ങളില്‍ ടീം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോള്‍ പങ്കാളിയായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ബാഴ്‌സയിലെ 22 വര്‍ഷം നീണ്ട കരിയറിനും താരം വിരാമം കുറിച്ചിരുന്നു. ജാപ്പനീസ് ക്ലബ്ബായ വിസല്‍ കോബിലേക്ക് താരം ചേക്കേറുന്നത്.

DONT MISS
Top