മുംബൈയില്‍ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡ് കാറില്‍വെച്ച് പീഡിപ്പിച്ചതായി പരാതി

പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈയില്‍ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡ് പീഡിപ്പിച്ചതായി പരാതി. ഇറ്റാലിയന്‍ സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ജൂണ്‍ 14 ന് മുംബൈയിലെ ഒരു ടൂറിസ്റ്റ് ബസില്‍ വെച്ചാണ് വിദേശ വനിത, ഗൈഡിനെ പരിചയപ്പെട്ടത്. ടൂറിസ്റ്റ് ഗൈഡാണെന്ന് പരിചയപ്പെടുത്തിയശേഷം സ്ത്രീ ഇയാളുടെ സേവനം തേടുകയായിരുന്നു.

ബസില്‍ യാത്ര അവസാനിച്ചതിനുശേഷം ചലച്ചിത്രതാരം അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചുതരാമെന്നും, അവിടെ നിന്ന് താമസിക്കുന്ന ഹോട്ടലില്‍ കൊണ്ടുചെന്നാക്കാമെന്നുമായിരുന്നു ഗൈഡ് യുവതിയോട് പറഞ്ഞത്. ബംഗ്ലാവിലേക്ക് പോകുന്നതിനായി കാര്‍ ബുക്ക് ചെയ്യുകയും ഇടക്കുവെച്ച് മദ്യം വാങ്ങി തന്നെക്കൊണ്ട് കുടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബലം പ്രയോഗിച്ച് കാറില്‍ കയറ്റി ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സംഭവത്തിന് ശേഷം ഇറ്റാലിയന്‍ എംബസിയുമായി യുവതി ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അതേസമയം പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

DONT MISS
Top