കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘമെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ചുപേരെ തല്ലിക്കൊന്നു

പ്രതീകാത്മക ചിത്രം

മുംബൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ചുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ റെയിന്‍പാഡയിലാണ് സംഭവം.

സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ റെയിന്‍പാഡയില്‍ ഇറങ്ങിയ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ട ഞായറാഴ്ച ചന്തയ്ക്ക് മാര്‍ക്കറ്റിലെത്തിയ ആള്‍ക്കൂട്ടം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ 15 ഓളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാണെന്ന സാമൂഹ്യമാധ്യമങ്ങളില്‍ കൂടിയുള്ള പ്രചരണമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടു.

DONT MISS
Top