മട്ടന്നൂരില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: മട്ടന്നൂരില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ലതീഷ്, ലനീഷ്, ശരത്, ഷായുഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ മട്ടന്നൂരില്‍ ടൗണിന് അടുത്തുവച്ചാണ് ആക്രമണം നടന്നത്. വാഗണ്‍ ആര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നവരെ ബൈക്കിലെത്തിയ അക്രമി സംഘം തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ത്തിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

DONT MISS
Top