ഹരിയാനയ്ക്ക് പിന്നാലെ ദില്ലിയിലും ഭൂചലനം

പ്രതീകാത്മക ചിത്രം

ദില്ലി: ഹരിയാനയിലും ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടു. വൈകീട്ട് 3.30 ഓടെയാണ് ഹരിയാനയിലും പരിസരപ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഹരിയാനയിലെ സോനിപത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഹരിയാനയ്ക്ക് തൊട്ടുപിന്നാലെ രാജ്യതലസ്ഥാനമായ ദില്ലിയിലും നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു. ദില്ലിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയായാണ് സോനിപ്പത്ത് സ്ഥിതിചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top