ഉത്തരാഖണ്ഡ് ബസ് അപകടം; മരണസംഖ്യ 47 ആയി, 11 പേര്‍ക്ക് പരുക്ക്

അപകടത്തില്‍പ്പെട്ട ബസ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. ഇന്ന് രാവിലെ പൗരിഗര്‍വാള്‍ ജില്ലയിലെ നൈനിദണ്ഡയിലാണ് അപകടം നടന്നത്. പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

പരുക്കറ്റവരില്‍ ഒമ്പത് പേര്‍ ധുമാകോട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, മറ്റ് രണ്ടുപേര്‍ ഉത്തരാഖണ്ഡ് രാംനഗര്‍ ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തില്‍ എല്ലാ സഹായങ്ങളും കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവരുമായി ഞാന്‍ സംസാരിച്ചു, സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തുതരുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രി നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു. അപകടത്തില്‍ പരക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്ത നിവാരണസേന, പൊലീസ്, പ്രാദേശിക ഭരണകൂടം എന്നിവരാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top