ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 മരണം

കൊക്കയിലേക്ക് മറിഞ്ഞ ബസ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേര്‍ മരിച്ചു. ഇന്ന് രാവിലെയോടെ പൗരിഗര്‍വാള്‍ ജില്ലയിലെ നൈനിദണ്ഡ ബ്ലോക്കിലെ പിപാലി-ഭോവന്‍ പാതയിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരിയാണ്.

ബസില്‍ 45 പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇതില്‍ 40 പേരും മരിച്ചു. അപകടത്തില്‍ പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉള്ളതായി പൊലീസ് അറിയിച്ചു.

ബസില്‍ ഉണ്ടായിരുന്ന മിക്ക യാത്രക്കാരും മരിച്ചതിനാല്‍ ആപകട കാരണം എന്താണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top