ദില്ലിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍


ദില്ലി: ദില്ലിയിലെ ബുരാരിയില്‍ ദുരൂഹസാഹചര്യത്തില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളും നാലുപേര്‍ പുരുഷന്മാരുമാണ്. ചിലര്‍ തൂങ്ങി മരിച്ച നിലയിലും ചിലര്‍ നിലത്ത് കയ്യും കാലും കെട്ടിയിട്ട നിലയിലുമാണ് കിടന്നത്.

സാമ്പത്തിക ബാധ്യതമൂലം കുടുംബം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ നിഗമനം. വീടുനു സമീപത്തായി കുടുംബത്തിന് പലചരക്കു കടയും പ്ലൈവുഡ് കടയും ഉണ്ട്. എന്നും രാവിലെ 6 മണിയോടെ രണ്ട് കടകളും തുറക്കാറുണ്ട്. എന്നാല്‍ ഇന്ന് രാവിലെ 7.30 ആയിട്ടും കടതുറക്കാത്തതിനാല്‍ സമീപവാസികള്‍ വീട്ടില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമീപവാസികള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിനു സമീപത്തുള്ള സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top