പതിമൂന്നാം മിനിട്ടില്‍ ഗ്രിസ്മാന്റെ ഗോള്‍, ഫ്രാന്‍സ് മുന്നില്‍ (1-0)

കസാന്‍: ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ ഗോള്‍ ഫ്രാന്‍സിന്റെ വക. അര്‍ജന്റീനയ്‌ക്കെതിരെ ഫ്രാന്‍സ് 1-0 ന് മുന്നിട്ട് നില്‍ക്കുന്നു. മത്സരം പുരോഗമിക്കുകയാണ്. പതിമൂന്നാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ അന്റോയിന്‍ ഗ്രിസ്മാനാണ് ഫ്രാന്‍സിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്.

ബോക്‌സില്‍ മാര്‍ക്കസ് റോജോ നടത്തിയ അനാവശ്യ ഫൗളാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്. പന്തുമായി മുന്നേറുകയായിരുന്ന എംബാപ്പയെ ബോക്‌സിന് തുടക്കത്തില്‍വച്ച് റോജോ തള്ളിവീഴ്ത്തുകയായിരുന്നു. അപകടകരമല്ലാത്ത രീതിയില്‍ പോകവെയാണ് അനാവശ്യമായി റോജോ ഫൗള്‍ ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top