പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും പരസ്യത്തിന്റെ നിര്‍മാതാക്കളോടടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. കണ്ണിറുക്കല്‍ വൈറലായെങ്കിലും അഭിനയത്തില്‍ പ്രിയാ വാര്യര്‍ക്ക് തിരിച്ചടിയേല്‍ക്കുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

നേരത്തെ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് ഇവര്‍ പ്രതിഫലമായി ഈടാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു.

‘ഒരു അഡാറ് ലൗ’ എന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രശസ്തയാകുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളിലൊന്നായി ‘മാണിക്യമലരായ പൂവി മാറി’. മതമൗലികവാദികള്‍ വിവാദവുമായി എത്തിയെങ്കിലും ഗാനം പിന്‍വലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറായില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top