ഫെഫ്ക അക്രമത്തെ അതിജീവിച്ച നടിക്കൊപ്പം, ആഷിക് അബുവിനെ പുറത്താക്കിയിട്ടില്ല: ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: ഫെഫ്ക ഇപ്പൊഴും അക്രമത്തെ അതിജീവിച്ച നടിയ്ക്ക് ഒപ്പമാണെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സംഘടന ആദ്യം മുതല്‍ ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അതില്‍ മാറ്റമില്ലെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

സംഭവം ഉണ്ടായപ്പോള്‍ ദിലീപിനെ ആദ്യം പുറത്താക്കിയത് ഫെഫ്കയാണ്. കോടതി കുറ്റവിമുക്തനാക്കും വരെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍.

സംവിധായകന്‍ ആഷിഖ് അബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയ്ക്കും ജനറല്‍ സെക്രട്ടറിക്കും എതിരെ ആഷിഖ് അബു നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ആഷിഖ് അബുവിനെ പുറത്താക്കിയിട്ടില്ലെന്ന് സംവിധായകനും നടനുമായ രണ്‍ജി പണിക്കരും പറഞ്ഞു. ആഷിഖ് അബുവിനായി ഇപ്പൊഴും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും വിശദീകരണം നല്‍കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഫെഫ്കയ്ക്കും ജനറല്‍ സെക്രട്ടറിക്കും ഉള്ളതെന്നായിരുന്നു ആഷിഖ് അബു പറഞ്ഞത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top