കള്ളപ്പണത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് പീയുഷ് ഗോയല്‍

പീയുഷ് ഗോയല്‍

ദില്ലി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ അമ്പത് ശതമാനം വര്‍ധനയുണ്ടെന്ന സെന്‍ട്രല്‍ യൂറോപ്യന്‍ നാഷന്റെ കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഗോയലിന്റെ പ്രതികരണം.

സ്വിസ് ബാങ്കുകളില്‍ നിയമവിരുദ്ധമായ അക്കൗണ്ടുകള്‍ ഉണ്ടെന്ന് സംശയിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ വേഗത്തില്‍ കൈമാറുന്നത് സംബന്ധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ഗോയല്‍ വ്യക്തമാക്കി. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷത്തോടെ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. ആരെങ്കിലും തെറ്റ് ചെയ്തിട്ടുള്ളതായി തെളിഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകും. 2018 ജനുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കണമെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള ധാരണയെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top