ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിംഗ് എഫ്‌സി ഗോവയില്‍

ജാക്കിചന്ദ് സിംഗ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന ജാക്കിചന്ദ് സിംഗിനെ എഫ്‌സി ഗോവ സ്വന്തമാക്കി. ക്ലബ്ബ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വിവരം പുറത്തുവിട്ടത്.

എഫ്‌സി ഗോവയുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരം ഒപ്പുവെച്ചിരിക്കുന്നത്. ജാക്കിചന്ദ് ഗോവയിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് രാവിലെയാണ് ക്ലബ്ബ് വിവരം സ്ഥിരീകരിച്ചത്. ഗോവയുമായി സൈന്‍ ചെയ്യാന്‍ കഴിഞ്ഞത് അഭിമാന നിമിഷമാണെന്ന് താരം പ്രതികരിച്ചു.

ബ്ലാസ്‌റ്റേഴ്‌സിനായി 17 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ജാക്കിചന്ദ് ശ്രദ്ധേയമായ പ്രകടനമായിരുന്നു പുറത്തെടുത്തത്. രണ്ട് ഗോളുകളും താരം നേടിയിട്ടുണ്ട്. ഐഎസ്എല്ലില്‍ നേരത്തെ എഫ്‌സി പൂനെ സിറ്റി, മുംബൈ സിറ്റി എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ജാക്കിചന്ദ് കളിച്ചിട്ടുണ്ട്.

DONT MISS
Top