സിനിമയില്‍ ഫാന്‍സ് അതിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ദിലീപ് വന്നതിന് ശേഷം: ആഷിഖ് അബു


കൊച്ചി: മലയാള സിനിമയില്‍ ഫാന്‍സിന്റെ അതിക്രമങ്ങള്‍ തുടങ്ങുന്നത് നടന്‍ ദിലീപിന്റെ കടന്നുവരവോടെയെന്ന് സംവിധായകന്‍ ആഷിഖ് അബു. ഫാന്‍സുകാരെ നിയന്ത്രിക്കുന്ന പവര്‍ഹൗസുകള്‍ സിനിമയില്‍ ഭീകരത വളര്‍ത്തുകയാണെന്നും ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താരങ്ങളുടെ ഫാന്‍സുകള്‍ ആദ്യം പരസ്പരംപോരടിച്ചു. ഇപ്പോള്‍ അവരെല്ലാം ഒരുമിച്ച് നിന്ന് വനിതാ താരങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയാണ്. നടി പാര്‍വതി ആക്രമണത്തിന് ഇരയായപ്പോള്‍ എല്ലാവരും നോക്കി നിന്നു. ആഷിഖ് അബു പറഞ്ഞു.

DONT MISS
Top