സൗദി ആറേബ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി പത്തനംതിട്ട സ്വദേശി

സാറാമ്മ തോമസ്

ദമ്മാം: സൗദിഅറേബ്യയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് ആദ്യമായി നേടിയ ഇന്ത്യക്കാരി മലയാളി. പത്തനംതിട്ട സ്വദേശിനിയും കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിറ്ററി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന സാറാമ്മ തോമസാ(സോമി ജിജി)ണ്  സൗദി അറേബ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ആദ്യ ഇന്ത്യന്‍ വനിത.

സാറാമ്മയ്ക്ക്  നേരത്തെ  ഇന്ത്യന്‍ ലൈസന്‍സ് ഉണ്ടായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിന് വിധേയമായ ശേഷമാണ് സാറാമ്മക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയത്.

പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മേലേതില്‍ മാത്യു പി തോമസിന്റെ ഭാര്യയാണ് സാറാമ്മ. ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥി എയ്തന്‍ തോമസ് മാത്യു ഏക മകനാണ്.ആങ്ങമൂഴി വലിയത്തുപറമ്പില്‍ വികെ തോമസിന്റെയും ലീലാമ്മയുടെയും മകളാണ് സാറാമ്മ.

സാറാമ്മയുടെ സൗദി ഡ്രൈവിംഗ് ലൈസന്‍സ്

DONT MISS
Top