കെപിസിസി നേതൃയോഗം ഇന്ന്; സുധീരനും മുരളീധരനും ക്ഷണമില്ല


തിരുവനന്തപുരം: ഭിന്നതകള്‍ക്കിടെ കെപിസിസി നേതൃയോഗം ഇന്ന് ചേരും. വിഎം സുധീരനും കെ മുരളീധരനും യോഗത്തില്‍ ക്ഷണമില്ല. കെപിസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്കാണ് യോഗം ചേരുന്നത്.

യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍, പാര്‍ലമെന്റ് പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള സമരപരിപാടികളുടെ ആസൂത്രണവുമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട.

രാജ്യസഭാ സീറ്റ് വിവാദത്തില്‍ പരസ്യമായി സുധീരനും മുരളീധരനും നിലപാട് സ്വീകരിച്ചിരുന്നു. കെഎം മാണിക്കും കേരളകോണ്‍ഗ്രസിനും രാജ്യസഭാ സീറ്റ് നല്‍കിയതില്‍ സുധീരന്‍ തുടക്കം മുതല്‍ക്കെ തന്നെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മാണിക്ക് സീറ്റ് നല്‍കിയത് അപകടം ഉണ്ടാക്കുമെന്ന് കെ മുരളീധരനും പറഞ്ഞിരുന്നു. ഇത്തരത്തില്‍ പരസ്യമായി നിലപാട് സ്വീകരിച്ചതിനാലാകാം രണ്ട് പേര്‍ക്കും ക്ഷണം ലഭിക്കാത്തത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top