ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറി

ദില്ലി: ഇന്ത്യയുമായി നടത്താനിരുന്ന നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകളിള്‍ നിന്നും അവസാന നിമിഷം അമേരിക്ക പിന്മാറി. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കാരണമാണ് ചര്‍ച്ച മാറ്റിവയ്ക്കുന്നത് എന്നതാണ് അമേരിക്ക നല്‍കുന്ന വിശദീകരണം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ചര്‍ച്ചയില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ പോകാനിരിക്കെയാണ് ചര്‍ച്ചയില്‍ നിന്നും തല്‍ക്കാലും പിന്മാറുന്നതായി അമേരിക്ക അറിയിച്ചത്. കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ല ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അമേരിക്കന്‍ വക്താവ് അറിയിച്ചു.

ജൂലൈ ആറിന് സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍ എന്നിവര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ആര്‍ പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. 2017 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച നിശ്ചയിച്ചത്.

മൈക്ക് പോംപിയോ സുഷ്മാ സ്വരാജുമായാണ് ചര്‍ച്ച മാറ്റിവച്ച കാര്യം അറിയിച്ചത്. ചര്‍ച്ച മാറ്റിവച്ചതില്‍ പോംപിയോ ഖേദം പ്രകടിപ്പിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top