വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ലോക്കല്‍ പൊലീസിലേക്ക് മാറ്റാന്‍ മന്ത്രിസഭ തീരുമാനം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പൊലീസില്‍ നിന്ന് ലോക്കല്‍ പൊലീസിലേക്ക് മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു. ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം.

അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പൊലീസ് സ്റ്റേഷനുകളുടെ പേര് ‘ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്’ എന്നാക്കി മാറ്റാനും തീരുമാനിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top