വൈറല്‍ 2019 വരുന്നു; സിനിമ യാഥാര്‍ഥ്യമാക്കുന്നത് സോഷ്യല്‍ മീഡിയ; ജനങ്ങളുടെ സിനിമയെന്ന് നിര്‍മാതാക്കള്‍


സിനിമ ചരിത്രത്തില്‍ തന്നെ പുത്തന്‍ വഴിത്തിരിവുമായി, സോഷ്യല്‍ മീഡിയയുടെ പൂര്‍ണ സഹകരണത്തോടെയുള്ള സിനിമ, വൈറല്‍ 2019 അദ്ധ്യായായം കുറിക്കുകയാണ്. നൗഷാദ് ആലത്തൂരും ഹസീബ് മരക്കാരും നിര്‍മ്മിക്കുന്ന വൈറല്‍ 2019 സോഷ്യല്‍ മീഡിയയുടെ പൂര്‍ണ സഹകരണത്തോടെ ചെയുന്ന ആദ്യ സിനിമയാണ്.

സിനിമയുടെ സ്‌ക്രിപ്റ്റ്, അഭിനേതാക്കള്‍, സംഗീതം തുടങ്ങി ഒരു സിനിമയ്ക്ക് എന്തല്ലാം വേണോ അത് എല്ലാം കൈകാര്യം ചെയുന്നത് ജനങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഷോര്‍ട് ഫിലിം, ടെലി ഫിലിം തുടങ്ങിയവ ചെയ്തവരെക്കൊണ്ടാവും സിനിമ നിര്‍മ്മിക്കുക. സിനിമയോടുള്ള നീതി പുലര്‍ത്തി കൊണ്ട് തന്നെയാകും ഇത് ചെയുക.

സിനിമയില്‍ നിന്നുള്ള ലാഭം കിട്ടിയാല്‍ തീര്‍ച്ചയായും പാവപെട്ട നിര്‍ധന കുടുബങ്ങളെ സഹായിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്. ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച നൗഷ് മീഡിയ ആണ് ചിത്രം നിര്‍മിക്കുന്നത്. ഇത് പൂര്‍ണമായും ജനങ്ങളുടെ സിനിമയായിരിക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top