ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കി, പരാതിപ്പെട്ടിട്ടും അമ്മ നടപടി എടുത്തില്ല; ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആക്രമിക്കപ്പെട്ട നടി

ദിലീപ്

നടന്‍ ദിലീപിനും താരസംഘടനയായ അമ്മയ്ക്കും എതിരെ വിമര്‍ശനങ്ങളുമായി ആക്രമിക്കപ്പെട്ട നടി. മുന്‍പ് ദിലീപ് തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതി നല്‍കിയപ്പോള്‍ ഗൗരവമായ ഒരു നടപടിയും സംഘടന കൈക്കൊണ്ടില്ലെന്നും നടി വ്യക്തമാക്കി.

“ഇത്രയും മോശപ്പെട്ട അനുഭവം ജീവിതത്തില്‍ ഉണ്ടായപ്പോള്‍ ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലാക്കിയതിനാല്‍ രാജിവയ്ക്കുന്നു”. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടി വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.

എന്ന്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top