ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ നാല് മരണം

പ്രതീകാത്മക ചിത്രം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ കെഎസ്ആര്‍ടിസി ബസ്, മിനിലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ സ്വദേശികളാണ് മരിച്ചത്.

രാവിലെ ആറരയോടെയായിരുന്നു സംഭവം. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍ പെട്ടത്. മൂന്നുപേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

കെഎസ്ആര്‍ടിസി ബസിലെ മൂന്ന് യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ കെ ബാബു, സജീവ്, ആസാദ്, ബാബു എന്നിവരാണ് മരിച്ചത്.

DONT MISS
Top