കേരളത്തിൽ നിന്നും കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് അനുകൂല സാഹചര്യമെന്ന്  മന്ത്രി ടിപി രാമകൃഷ്ണൻ

മന്ത്രി ടിപി രാമകൃഷ്ണന്‍

കുവൈത്ത് സിറ്റി: കേരളത്തിൽ നിന്നും കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് ഇപ്പോള്‍  അനുകൂല  സാഹചര്യമാണുള്ളതെന്ന് എക്സൈസ് – തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. നഴ്സിംഗ് റിക്രൂട്ട്മെന്റ് സംബന്ധിച്ച ചർച്ചകൾക്കായി കഴിഞ്ഞ ദിവസമാണ് ഒഡെപെക്കിന്റെ ഉന്നത തല സംഘത്തോടൊപ്പം മന്ത്രികുവൈത്തിലെത്തിയത്.

കുവൈത്ത് ആരോഗ്യ മന്ത്രാലയം ആസ്ഥനത്ത് വെച്ച് ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറിയുമായി മന്ത്രിയും സംഘവും നടത്തിയ കൂടിക്കാഴ്ച്ചയിൽ നഴ്സിംഗ് റിക്രൂട്ട്മെന്റ് സംബന്ധിച്ച് വിശദമായി ചർച്ചകൾ നടത്തി.ഒഡെപെക്, നോർക്കാ -റൂട്സ് എന്നീ സംസ്ഥാന സർക്കാർ ഏജൻസികളോട് കുവൈത്ത് അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല സമീപനമായിരുന്നു ചർച്ചയിൽ ഉണ്ടായതെന്നും അധികം വൈകാതെ സർക്കാർ ഏജൻസികൾ മുഖേനെ കുവൈത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഈ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണം അവസാനിപ്പിക്കണം.ഇടനിലക്കാരില്ലാതെ കേരളത്തിലെ നഴ്സുമാർക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനുള്ള സാഹചര്യം ഉണ്ടാകണം ഇതാണ് ഒഡെപെകിന്റെ ലക്ഷ്യമെന്നും സർക്കാരിന്റെ ഇത്തരത്തിലുള്ള ഇടപെടലുകൾക്ക് എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.

നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ സിബിഐ അറസ്റ് ചെയ്ത ഉതുപ്പ് വർഗീസ് ലക്ഷങ്ങൾ കോഴ വാങ്ങി ആയിരക്കണക്കിന് നഴ്സുമാരെയാണ് കുവൈത്തിലേക്ക് കടത്തിയിരുന്നത്. 20 മുതൽ 25 ലക്ഷം രൂപ വരെയായിരുന്നു ഉതുപ്പ് വർഗീസ് നഴ്‌സുമാരിൽ നിന്ന് ഈടാക്കിയിരുന്നത്. എന്നാൽ വ്യാപകമായ രീതിയിൽ നടന്ന ഈ സാമ്പത്തിക തട്ടിപ്പ് കുവൈറ്റ് പാർലമെന്റിൽ ചർച്ചയാവുകയും വിശദമായ അന്വേഷണത്തിനു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. അക്കാലയളവിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആയിരുന്ന സുനിൽ ജെയ്‌നിനോട്
അന്വേഷണ കമ്മീഷൻ തെളിവെടുപ്പ്പും നടത്തിയിരുന്നു.എന്നാൽ ഉതുപ്പ് വർഗീസിന്റെ അറസ്റ്റിനു ശേഷം കൊച്ചി കേന്ദ്രമായി നടക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ കഴിഞ്ഞ ദിവസവും ‘റിപ്പോർട്ടർ ടി വി’ പുറത്ത് വിട്ടിരുന്നു.

ഇത്തരത്തിൽ 24 ലക്ഷം വരെ നൽകി നൽകി കുവൈത്തിലെത്തി ജോലിയോ ശമ്പളമോ ഇല്ലാതെ കുടുങ്ങി കിടക്കുന്ന നഴ്സുമാരുടെ പ്രശ്‌നങ്ങൾ അധികാരികളോട് ചർച്ച ചെയ്‌തെന്നും ഇവരുടെ പ്രശ്‌നത്തിൽ ഉടനെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏതായാലും മന്ത്രിയുടെ കുവൈത്ത് സന്ദർശനം ഫലപ്രദമായാൽ വിദേശ ജോലി സ്വപ്നം കണ്ട് കഴിയുന്ന ആയിരക്കണക്കിന് നഴ്സുമാർക്ക് അതാശ്വാസമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top