അറക്കല്‍ രാജകുടുംബത്തിലെ ബീവി സുല്‍ത്താന ഒമ്പത് വര്‍ഷം മുമ്പ് ഉംറ കര്‍മ്മത്തിനെത്തിന് പുണൃഭൂമിയിലെത്തിയിരുന്നു

ബീവി സുല്‍ത്താന അറക്കല്‍ ആദി രാജ സൈനബ ആയിഷാബി

ജിദ്ദ: ഇന്ന് തലശേരിയില്‍ നിരൃാതയായ കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തിലെ ബീവി സുല്‍ത്താന അറക്കല്‍ ആദി രാജ സൈനബ ആയിഷാബി(93) യുടെ മക്കള്‍ ജോലിയാവശൃാര്‍ത്ഥം ജിദ്ദയിലായിരുന്നു ഏറെ നാള്‍ താമസിച്ചിരുന്നത്. ഒമ്പത് വര്‍ഷം മുമ്പ് അറക്കല്‍ ആദി രാജ സൈനബ ആയിഷാബി വിശുദ്ദ മക്കയില്‍ ഉംറ കര്‍മ്മത്തിനെത്തിയപ്പോള്‍ ബിവിയുടെ രണ്ട് ആണ്‍മക്കളും മകളുടെ മക്കളും ജിദ്ദയില്‍ കൂടെ ഉണ്ടായിരുന്നു. അഞ്ച് വര്‍ഷത്തോളം രോഗബാധിതയായി കിടപ്പിലുണ്ടായ സൈനബ ആയിഷാബി ഒമ്പത് വര്‍ഷം മുമ്പായിരുന്നു വിശുദ്ധ ഉംറ കര്‍മ്മത്തിനായി പുണൃ നഗരിയിലെത്തിയിരുന്നത്.

മക്കയില്‍ ഉംറ കമ്മവും മദീന സിയാറയും ചെയ്തശേഷം ജിദ്ദയിലുണ്ടായിരുന്ന ബന്ധുക്കളുടെ കൂടെ സൈനബ ആയിഷാബി കുറിച്ചു ദിവസം കാമസിച്ചു. സൈനബ ആയിഷാബിക്ക് നാല് ആണ്‍മക്കളും ഒരു മകളും അടക്കം അഞ്ച് മക്കളാണുള്ളത്. ആണ്‍മക്കളില്‍ മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീര്‍ എന്നിവര്‍ ജിദ്ദയിലും മുഹമ്മദ് സാദിഖ് ബഹ്‌റൈനിലും പ്രവാസിയാണ്. ജിദ്ദയില്‍നിന്നും നാല് മാസം മുമ്പ് പ്രവാസം മതിയാക്കി മുഹമ്മദ് ഷംസു നാട്ടില്‍ തിരികെ പോയി. മുഹമ്മദ് റാഫി രണ്ട് വര്‍ഷം മുമ്പ്തന്നെ പ്രവാസം മതിയാക്കി നാട്ടില്‍പോയിരുന്നു. സാദിഖ് ബഹറൈനില്‍ ജോലിചെയ്യുന്നു. പരോതായ മുഹമ്മദ് റഊഫാണ് ഇവരുടെ മറ്റൊരു മകന്‍. സാഹിദയാണ് ഏക മകള്‍.

സാഹിദയുടെ മക്കളില്‍ മൂന്ന് ആണ്‍മക്കള്‍ സൗദിയില്‍ ജോലി ചെയ്യുന്നു. അഫ്‌സല്‍ ബാബു എന്ന പേരമകന്‍ ഫൈസല്‍ അല്‍ നഈമി കമ്പനിയുടെ യാമ്പു മാജനറായാണ് ജോലി ചെയ്യുന്നത്. നാല് ദിവസം മുമ്പാണ് മുത്തശ്ശിയെ സന്ദര്‍ശിച്ച ശേഷം അഫ്‌സല്‍ ബാബു തിരിച്ച് യാമ്പുവില്‍ എത്തിയത്. തജ്മല്‍ ബാബു, ഫാസില്‍ ബാബു എന്നിവരാണ് മറ്റ് പേരമക്കള്‍. ജിദ്ദയിലെ തലശേരിക്കാരുടെ ക്രിക്കറ്റ് കൂട്ടായ്മയിലെ സജീവ സാന്നിധൃമാണ് ബീവി സുല്‍ത്താന അറക്കല്‍ ആദി രാജ സൈനബായുടെ പേരമക്കള്‍.

DONT MISS
Top