അഭിനവ ഹിറ്റ്‌ലറായ നരേന്ദ്രമോദിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന ജെയ്റ്റ്‌ലിയുടെ നടപടി പരിഹാസ്യമാണെന്ന് സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറിനോട് താരതമ്യം ചെയ്ത കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ച് വിഎം സുധീരന്‍. അഭിനവ ഹിറ്റ്‌ലറായ നരേന്ദ്രമോദിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന ജെയ്റ്റ്‌ലിയുടെ നടപടി പരിഹാസ്യമാണെന്നും ആദ്യം സ്വന്തം മുഖം അദ്ദേഹം കണ്ണാടിയില്‍ നോക്കട്ടെയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

അസഹിഷ്ണുതയുടെ ആള്‍രൂപമായി, ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ആരാച്ചാരായി, ഭരണകൂട വര്‍ഗീയതയുടെ വിഷം വമിപ്പിച്ചുകൊണ്ട് ഇഷ്ടമില്ലാത്തവരെ വകവരുത്തുന്നതിന് സര്‍വ്വ സന്നാഹങ്ങളും ഒരുക്കികൊടുക്കുന്ന ‘അഭിനവ ഹിറ്റ്‌ലറാ’യ നരേന്ദ്രമോദിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ നടപടി പരിഹാസ്യമാണ്, അപലപനീയമാണ്.

ലോക സാമ്പത്തികരംഗം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോഴും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകരാതെ പോയതിന് കാരണം ബാങ്ക് ദേശസാല്‍ക്കരണം പോലെയുള്ള ഇന്ദിരാഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നു. അതേസമയം നോട്ട് പിന്‍വലിക്കല്‍ പോലുള്ള ഭ്രാന്തന്‍ നടപടികളിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച മോദിയുടെ മുഖ്യ കാര്യസ്ഥനായ ജെയ്റ്റ്‌ലി ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്നതിനു മുമ്പ് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കട്ടെ, സുധീരന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top