“കുറ്റാരോപിതനൊപ്പം നിലകൊണ്ടുകൊണ്ട് പറയുന്നത് മീ ടൂ എന്ന്!”, ‘അമ്മ’യെ വിമര്‍ശിച്ച് എന്‍എസ് മാധവന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുകയാണ് നടന്‍ ദിലീപ്. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ അമ്മയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്മ തീരുമാനം മാറ്റുകയാണ്. ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ തീരുമാനിച്ചിരിക്കുകയാണ്.

ഇതിനെതിരെ പ്രശസ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തുവന്നു. ഹോളിവുഡില്‍ തുടക്കം കുറിച്ച മീ ടൂ ക്യാമ്പയിനേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഏറ്റവും നികൃഷ്ടമായത് നടന്നത് ഹോളിവുഡിലല്ല, കേരളത്തിലാണെന്ന് അദ്ദേഹം കുറിച്ചു.

“ഏറ്റവും നികൃഷ്ടമായത് നടന്നത് ഹോളിവുഡിലല്ല, കേരളത്തിലാണ്. മലയാളത്തിലെ ഒരു നടിയെ ബലാത്സംഗം ചെയ്യുന്നതിന് ഒരു നടന്‍ പണം നല്‍കി ഒരുകൂട്ടരെ വിലയ്‌ക്കെടുത്തു. കേസ് നടക്കുന്നു. അതിനിടയില്‍ താരസംഘടനയിലെ പുരുഷാധിപത്യ കൂട്ടം കുറ്റാരോപിതനൊപ്പം നിന്നുകൊണ്ട് മീ ടൂ എന്ന് ആക്രോശിക്കുന്നു”, അദ്ദേഹം കുറിച്ചു.

സംവിധായകന്‍ ആഷിഖ് അബുവും അമ്മയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. പൃഥ്വിരാജ് ഉള്‍പ്പെടെ ചില യുവതാരങ്ങള്‍ അമ്മയുടെ യോഗത്തില്‍ എത്തിയതുമില്ല. അമ്മയില്‍ ഒരുവിഭാഗത്തിന് ദിലീപിനായി കൈക്കൊണ്ട തീരുമാനത്തില്‍ വിയോജിപ്പുണ്ട്.

DONT MISS
Top