ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടവുമായി അക്ഷയ്കുമാറിന്റെ ‘ഗോള്‍ഡ്’ എത്തുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി; അക്ഷയ്കുമാര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗോള്‍ഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റീമ കഗ്ടി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം റിതേഷ് സിദ്വാനിയും ഫര്‍ഹാന്‍ അക്തറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഗോള്‍ഡില്‍ അക്ഷയ്കമാറിന് പുറമെ മൗനി റോയ്, കുണാല്‍ കപൂര്‍, വിനീത് സിംഗ്, സണ്ണി കൗഷാല്‍ നികിത ദത്ത എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആഗസ്ത് 15 ചിത്രം തിയേറ്ററുകളിലെത്തും.

ഇന്ത്യയുടെ ആദ്യത്തെ ഒളിംപിക് സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ഹിസ്‌റ്റോറിക്കല്‍ സ്‌പോര്‍ട്‌സ് ഡ്രാമയാണ് ഗോള്‍ഡ്. സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന തപന്‍ ദാസ് എന്ന അസിസ്റ്റന്റ് ഹോക്കി മാനേജറുടെ കഥയാണ് ചിത്രം പറയുന്നത്.

DONT MISS
Top