സിനിമാ തമ്പുരാക്കന്മാര്‍ തിലകനോട് മാപ്പുപറയുമോ? ചോദ്യവുമായി ആഷിഖ് അബു

കഴിഞ്ഞ ദിവസം നടന്ന അമ്മ യോഗത്തില്‍ ദിലീപിനെ വീണ്ടും സംഘടനയിലെത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു. നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ദിലീപിനെ സംഘടനയില്‍നിന്ന് പുറത്താക്കിയത്. എന്നാല്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നതിന് മുമ്പാണ് സംഘടനയുടെ പുതിയ നീക്കം.

ഈ പശ്ചാത്തലത്തില്‍ അമ്മയോടും സിനിമാ തമ്പുരാക്കന്മാരോടും ചോദ്യമുന്നയിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ? എന്നാണ് ആഷിഖ് അബു സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചത്.

കഴിഞ്ഞ ദിവസം നടന്ന അമ്മ മീറ്റിംഗില്‍ വുമണ്‍ കളക്ടീവ് അംഗങ്ങള്‍ പങ്കെടുത്തില്ല. പൃഥ്വിരാജും ഏതാനും യുവതാരങ്ങളും കൂടി യോഗത്തില്‍നിന്ന് ഒഴിഞ്ഞുനിന്നു. ഇന്ന് വനിതാ സംഘടന ശക്തമായ പ്രസ്താവനയുമായി ദിലീപിനെ അമ്മയിലെടുക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

DONT MISS
Top