പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം തൃശൂരില്‍ അരങ്ങേറി

നാടകം അരങ്ങിലെത്തിയപ്പോള്‍

തൃശൂര്‍: തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ തൃശൂരില്‍ അരങ്ങേറി. പ്രവാസികളായ മുപ്പതോളം പേരാണ് അരങ്ങിലും അണിയറയിലുമായി നാടകത്തിലുള്ളത്. രംഗപടവും മറ്റു സഞ്ജീകരണങ്ങളും കപ്പല്‍ മാര്‍ഗമാണ് കേരളത്തിലെത്തിച്ചത്

കുവൈത്തിലെ കേരള ആര്‍ട്‌സ് ആന്‍ഡ് നാടക അക്കാദമിയാണ് നാടകം അരങ്ങിലെത്തിച്ചത്. തൃശൂര്‍ റീജിയണല്‍ തീയറ്ററിലെ നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു നാടകാവതരണം.

നാടകത്തിന്റെ സെറ്റ് ഒരുക്കാനായി 1500 കിലോഗ്രാം തൂക്കം വരുന്ന സാധനങ്ങള്‍ കണ്ടൈനര്‍ മാര്‍ഗമാണ് കൊച്ചിയിലെത്തിച്ചത്. അവിടെ നിന്ന് റോഡുമാര്‍ഗം തൃശൂരിലേക്കും. തൃശൂരിലെ നാടകാവതരണം ഏറെ കടമ്പകള്‍ കടന്നാണെന്നും നാട്ടിലെ വേദി അഭിമാനം പകരുന്നതാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ നാടകാവതരണത്തിനു മുന്‍പ് നടന്ന ചടങ്ങില്‍ വെച്ച് അനുമോദിച്ചു.

DONT MISS
Top