കര്‍ണാടകയിലും ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂള്‍ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍

കുശാല്‍നഗര്‍: കര്‍ണാടകയിലും ഒന്‍പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തി. കുടക് ജില്ലയിലെ സൈനിക സ്‌കൂളിലെ ശൗചായത്തിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരമാണ് വിദ്യാര്‍ത്ഥിയെ അബോധാവസ്ഥയില്‍ സ്‌കൂള്‍ ശൗചാലയത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു.

വിദ്യാര്‍ത്ഥിയുടെ പിതാവ് ഇതേ സ്‌കൂളിലെ സ്‌പോര്‍ട്‌സ് കോച്ചാണ്. വിദ്യാര്‍ത്ഥി മരിക്കുന്നതിനു മുന്‍പായി മകനെ സ്‌കൂളിലെ ചില അധ്യാപകര്‍ പീഡിപ്പിച്ചിരുന്നതായി സ്‌കൂള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ പരാതി അവഗണിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ സ്‌കൂളിലെ അധ്യാപകര്‍ അച്ചടക്കലംഘനത്തിന് കുട്ടിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതേ ദിവസം വൈകുന്നേരമാണ് കുട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസിനെ അറയിക്കാതെയാണ് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചത് എന്ന ആരോപണം ഉണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പൂര്‍ണമായി സഹകരിക്കും എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിലും ഒന്‍പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ തന്നെ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയായിരുന്നു കൊലപാതകം നടത്തിയത്. സ്‌കൂളിനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പത്താംക്ലാസുകാരന്‍ ഒന്‍പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top