സൗദിയില്‍ വനിതകള്‍ വാഹനമോടിച്ചുതുടങ്ങി; ഒരു വാഹനാപകടവും എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍

വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ ആദ്യദിനം യാതൊരു അപകടവും എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ട്രാഫിക്ക് വിഭാഗം. അതേസമയം ട്രാഫിക്ക് അപകടങ്ങള്‍ തിരിച്ചറിയുവാനുള്ള സാങ്കേതി വിദ്യ അടങ്ങിയ പുതിയ ഇലക്‌ട്രോണിക്ക് ഉപകരണം അധികൃതര്‍ ഇന്ന് പുറത്തിറക്കി. വീട്ടുവേലക്കാരികള്‍ക്ക് വാഹനമോടിക്കുന്നതില്‍ നിരോധനമില്ലെന്നും അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ വനിതകള്‍ വാഹനമോടിച്ചു തുടങ്ങിയ ഇന്ന് യാതൊരു വാഹനാപകടവും എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക്ക് വിഭാഗം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് ട്രാഫിക്ക് വിഭാഗം മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി ഇക്കാരൃം അറിയിച്ചത്. ഡ്രൈവര്‍മാരെ തിരിച്ചറിയുവാനുള്ള ഒരു പ്രത്യേകതരം സാങ്കേതിക ഉപകരണവും മുഹമ്മദ് അല്‍ ബസ്സാമി ഇന്ന് പ്രദര്‍ശിപ്പിക്കുകയുണ്ടായി. വനിതകള്‍ വാഹനമോടിച്ചു തുടങ്ങി 17 മണിക്കൂറിനുശേഷമാണ് ആഭ്യന്തരമന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രാഫിക്ക് വിഭാഗം ഇത് സംബന്ധമായ വിവരം അറിയിച്ചത്.

റോഡുകളില്‍ നിരീക്ഷണത്തിലുള്ള ട്രാഫിക്ക് വിഭാഗം ഉദ്യോഗസ്ഥരുടെ പക്കലായിരിക്കും പുതിയ സാങ്കേതിക വിദ്യ അടങ്ങിയ ഉപകരണം ഉണ്ടാവുകയയെന്നും ബസ്സാമി പറഞ്ഞു. എവിടെ അപകടമുണ്ടായാലും ഉപകരണത്തിലൂടെ തിരിച്ചറിയാനാകും. വേലക്കാരികള്‍ക്ക് വാഹനമോടിക്കുന്നതില്‍ നിരോധനമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രാഫിക്ക് നിയമങ്ങള്‍ പരിചയപ്പെടുത്തുവാനായി വനിതകള്‍ക്ക് ബോധവത്കരണ പരിപാടികള്‍ തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

DONT MISS
Top