നാരായണന് ജാമ്യം നിന്ന് ലത്തീഫിന്റെ ജീവിതം വഴിമുട്ടി ; മനുഷ്യാവകാശ പ്രവര്‍ത്തകന് നീതി ആവശ്യപ്പെട്ട് പ്രവാസികള്‍ രംഗത്ത്

ലത്തീഫ് തെച്ചി

റിയാദ്: മനുഷ്യ സ്‌നേഹത്തിന്റെ പേരില്‍ വിദേശത്ത് സ്വന്തം ജീവിതം വഴി മുട്ടി നില്‍ക്കുകയാണ് ലത്തീഫ് തെച്ചി എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍. പ്രായമായ ഒരു മനുഷ്യന് വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ യാത്ര വിലക്ക് നേരിട്ട് രണ്ട് വര്‍ഷമായി നാട്ടില്‍ പോലും വരാന്‍ പറ്റാത്ത സാഹചര്യത്തിലാണ്  ലത്തീഫ് തെച്ചി സൗദി അറേബ്യയില്‍ കഴിയുന്നത്.

ചെയ്യാത്ത കുറ്റത്തിന് ജയില്‍ അകപ്പെട്ട നാരായണന്‍ എന്ന വ്യക്തിയെ സഹായിച്ചാണ് ലത്തീഫിന് ഇപ്പോള്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴുകാന്‍ ഏല്‍പ്പിച്ച വണ്ടി കളവുപോയ കുറ്റത്തിനായിരുന്നു നാരയണന് അഞ്ച് മാസം ജയിലില്‍ കഴിയേണ്ടി വന്നത്. കാണാതായ വണ്ടിക്ക് പകരം 1,15,000 റിയാല്‍ നഷ്ടപരിഹാരവും കാറിന്റെ ഉടമ ആവശ്യപ്പെട്ടിരുന്നു. ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ നഷ്ടപരിഹാര തുക 60,000 ആയി കുറച്ചു.

എന്നാല്‍ കേസ് തീര്‍ക്കാതെ നാരായണ് നാട്ടില്‍ പോകാന്‍ പറ്റില്ല എന്ന അവസ്ഥ വന്നപ്പോല്‍ ലത്തീഫ് കേസ് തന്റെ പേരിലേക്ക് മാറ്റി. നാരായണ്‍ പാപ്പരാണെന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയതോടെ നഷ്ടപരിഹാരം വാദിഭാഗം വേണ്ടെന്നും വച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. നാരയണന്റെ ബാധ്യത ലത്തീഫ് ഏറ്റേടുക്കേണ്ട അവസ്ഥയും അദ്ദേഹത്തിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ലത്തീഫ് തെച്ചിക്ക് നീതി ആവശ്യപ്പെട്ട് പ്രവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top