കാസര്‍ഗോഡ് പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കാസര്‍ഗോഡ്:  പൂടംകല്ലില്‍ പന്നിക്ക് വെച്ച് കെണിയില്‍പ്പെട്ട് പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.സംഭവത്തില്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ക്ക് വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

രാജപുരത്തിനടുത്ത് പൂട്ടുകല്ല് കൊയില്‍ പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിലാണ് വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിന് പുറമെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യഭൂമിയിലണ് പുലി കെണിയില്‍ കുടുങ്ങിയത്.വയനാട്ടില്‍ നിന്നുള്ള മയക്ക് വെടി സംഘം സ്ഥലതെത്തി പുലിയെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമത്തിലെ 9ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കാഞ്ഞങ്ങാട് കോടതിയില്‍ വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.ഭൂവുടമയ്ക്ക് സംഭവത്തിന്റ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാകില്ലെന്നാണ് കണ്ടെത്തല്‍.അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിനാണ് വനംവകുപ്പിന്റ തീരുമാനം.

കാട്ടുപന്നി ഉള്‍പ്പടെയുള്ളവയെ കെണിവെച്ച് പിടിക്കുന്നകാര്യം വ്യക്തമായ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഫ്‌ലയിംഗ് സ്‌ക്വാഡിന്റ നേതൃത്വത്തില്‍ വനമേഖലയിലും ഇതിനോട് ചേര്‍ന്നുള്ള മേഖലകളിലും തെരച്ചില്‍ ഊര്‍ജിതമാക്കും.അതേ സമയം പുലി ചത്ത സംഭവത്തില്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ക്ക് വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

DONT MISS
Top