“ഇത് ക്രിക്കറ്റിനെ നശിപ്പിക്കും”, പുതുബോള്‍ പരിഷ്‌കാരത്തെ വിമര്‍ശിച്ച് സച്ചിനും വഖാര്‍ യൂനിസും


ഏകദിന ക്രിക്കറ്റിലെ മാറ്റത്തേക്കുറിച്ച് വിമര്‍ശനമുന്നയിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കരും പാകിസ്താന്റെ മുന്‍ സൂപ്പര്‍താരം വഖാര്‍ യുനിസും. രണ്ട് ന്യൂ ബോളുകള്‍ ഉപയോഗിക്കുന്നതിനെയാണ് ഇരുവരും വിമര്‍ശിച്ചത്. ഇത് ഏകദിന ക്രിക്കറ്റിനെ നശിപ്പിക്കുമെന്നാണ് ഇരുവരും പറഞ്ഞത്.

50 ഓവറുകള്‍ കളിക്കുമ്പോള്‍ ഒരു പന്തും അടുത്ത 50 ഓവറിന് അടുത്ത പന്തും എന്ന രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. 25 ഓവറുകള്‍ കൂടുമ്പോഴാണ് പുതിയ പന്തുമാറ്റം. ഇതിലൂടെ ബാറ്റ്‌സ്മാന് കൂടുതല്‍ നന്നായി കളിക്കാന്‍ സാധിക്കും. 50 ഓവറിലും ഒരു പന്ത് ഉപയോഗിച്ചാല്‍ നിറം മങ്ങുമെന്നും അവസാനം പന്ത് ബാറ്റ്‌സ്മാന് കാണാനാകില്ല എന്നുമാണ് പുതിയ നിയമത്തിനാധാരം.

ക്രിക്കറ്റില്‍ റിവേഴ്‌സ് സ്വിംഗിന് പ്രാധാന്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് കാണാന്‍ സാധിക്കുന്നില്ലെന്നും സച്ചിന്‍ കുറിച്ചു. വഖാന്‍ യൂനിസും സമാന അഭിപ്രായമാണ് പങ്കുവച്ചത്.

കഴിഞ്ഞദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് 481 റണ്‍സ് നേടുകയും അടുത്ത കളിയില്‍ 312 എന്ന ലക്ഷ്യം മറികടക്കുകയും ചെയ്തിരുന്നു. ബൗളര്‍മാര്‍ക്ക് എതിരായ നീക്കങ്ങളിലൂടെ കളി കൂടുതല്‍ താല്‍പര്യജനകമാക്കുക എന്ന ഉദ്ദേശമാണ് പിന്നിലെന്ന് വ്യക്തം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top