അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാന്‍ സാധിക്കില്ല: മധ്യപ്രദേശ് ഹൈക്കോടതി

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്‌കൂള്‍ പ്രിസന്‍സിപ്പാള്‍ വഴക്കു പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ നവംബറില്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ ബന്ധു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

കുട്ടികള്‍ സ്‌കൂളുകളിലായിരിക്കുമ്പോള്‍ അധ്യാപകരാണ് അവരുടെ രക്ഷിതാക്കളുടെ ചുമതല നിര്‍വിഹിക്കുന്നത്. കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ശിക്ഷിക്കുന്നതു പോലെ തന്നെ അവരെ നല്ല രീതിയില്‍ കൊണ്ടുവരാന്‍ അധ്യാപകര്‍ക്കും ശിക്ഷിക്കാം. എന്നാല്‍ ഇതിന്റെ പേരില്‍ അധ്യാപകരെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

അനുപൂര്‍ ജില്ലയിലെ  വിദ്യാര്‍ത്ഥി കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു പ്രിന്‍സിപ്പാള്‍ വഴക്കു പറയുകയും അടിക്കുകയും ചെയ്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പ്രിന്‍സിപ്പാളായ ആര്‍കെ മിശ്രക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ശ്രമം പരാജപ്പെട്ടു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ ബന്ധു കോടതിയെ സമീപിച്ചത്.

DONT MISS
Top