ഉപരോധം തുടരും; ഉത്തരകൊറിയ അമേരിക്കയ്ക്ക് ഇപ്പോഴും ഭീഷണി തന്നെയാണെന്ന് ട്രംപ്

ഡോണള്‍ഡ് ട്രംപ്, കിം ജോങ് ഉന്‍

വാഷിംഗ്ടണ്‍: ഉത്തരകൊറിയ തങ്ങള്‍ക്ക് ഇപ്പോഴും ഭീഷണി തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി ചരിത്ര പ്രാധാന്യമുള്ള കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്‍പാണ് ട്രംപിന്റെ പ്രസ്താവന. ഉത്തരകൊറിയയ്ക്ക് മേലുള്ള ഉപരോധം ഒരു വര്‍ഷം കൂടി തുടരാനും അമേരിക്ക തീരുമാനിച്ചു.

ആണവ നിരായുധീകരണം നടത്താത്ത സാഹചര്യത്തില്‍ ഉത്തര കൊറിയ രാജ്യസുരക്ഷയ്ക്കും സാമ്പത്തിക നയത്തിനും ഇപ്പോഴും ഒരു ഭീഷണി തന്നെയാണെന്ന് പ്രസ്താവനയില്‍ അമേരിക്ക വ്യക്തമാക്കുന്നു. അതേസമയം ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ആണവ ഭീഷണിയുണ്ടാകില്ല എന്നായിരുന്നു ജൂണ്‍ 13 ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

DONT MISS
Top