മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍; ലംഘിക്കുന്നവര്‍ക്ക് 25000 രൂപവരെ പിഴ

മുംബൈ: മഹാരാഷ്ട്രിയില്‍ ഇന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ശിക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, സ്പൂണ്‍, പ്ലേറ്റ്, പുനചംക്രമണത്തിന് വിധേയമാക്കാന്‍ കഴിയാത്ത മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യതവണ നിരോധനം ലംഘിക്കുന്നവരില്‍ നിന്ന് 5000 രൂപ പിഴയായി ഈടാക്കും. രണ്ടാമത് നിയമം ലംഘിക്കുന്നവര്‍ക്ക് 10000 രൂപയും മൂന്നാംതവണ ലംഘിക്കുന്നവര്‍ക്ക് 25000 രൂപ പിഴയും, ഇതിന് പുറമെ മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. തെര്‍മോകോളിനും വിലക്ക് ബാധകമാണ്.

തിങ്കളാഴ്ച മുതല്‍ നിരോധനം സംബന്ധിച്ച പരിശോധനകള്‍ കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി വിവിധ സ്‌ക്വാഡുകളെ ഏര്‍പ്പാടാക്കും. പഴയ പ്ലാസ്റ്റിക്കുകള്‍ തിരികെ നല്‍കാന്‍ സര്‍ക്കാര്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top