വിജയം കുറിക്കാന്‍ ബ്രസീല്‍; കോസ്റ്റാറിക്കയ്‌ക്കെതിരായ ടീമിനെ സില്‍വ നയിക്കും

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പില്‍ ബ്രസീലിന് ഇന്ന് നിര്‍ണ്ണായക മത്സരം. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയ ബ്രസീല്‍ ഇന്ന് കോസ്റ്റാറിക്കയുമായി ഏറ്റുമുട്ടും. വൈകിട്ട് 5.30 നാണ് മത്സരം.

പരുക്കിന്റെ ആശങ്കകള്‍ക്കിടെ നെയ്മര്‍ പരിശീലനത്തിനിറങ്ങിയത് ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസമേകും. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം താരം ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നു. നെയ്മര്‍ ആദ്യ ഇലവനില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നത്തെ മത്സരത്തില്‍ തിയാഗോ സില്‍വയാണ് ടീമിനെ നയിക്കുക. 2014 ലോകകപ്പില്‍ ബ്രസീലിന്റെ സ്ഥിരം നായകനായിരുന്നു സില്‍വ. സമനിലയാണെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഇറങ്ങിയ ടീമിനെ തന്നെയായിരിക്കും ടിറ്റെ ഇന്നും അണിനിരത്തുക. പരുക്കേറ്റ ഡാനിലോയ്ക്ക് പകരം ഫാഗ്നര്‍ എത്തിയേക്കും.

അതേസമയം പ്രതിരോധമാണ് കോസ്റ്റാറിക്കയുടെ കരുത്ത്. ആദ്യ പോരാട്ടത്തില്‍ സെര്‍ബിയയോട് ഏകപക്ഷീയമായ ഒരുഗോളിന് തോല്‍വി വഴങ്ങിയെങ്കിലും മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്. ഗോള്‍കീപ്പര്‍ നവാസിനെ മറികടക്കുക ബ്രസീലിന് അത്ര എളുപ്പമാകില്ല. ഇന്ന് പരാജയപ്പെട്ടാല്‍ പുറത്താകും എന്നതുകൊണ്ട് തന്നെ കോസ്റ്റാറിക്കയ്ക്ക് മികച്ച കളി പുറത്തെടുത്തേ മതിയാകൂ.

DONT MISS
Top