വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബിജിബാല്‍

കൊച്ചി: വിവാഹ വാര്‍ഷികദിനത്തില്‍ താനും ഭാര്യയും ചേര്‍ന്നാലപിച്ച ഗാനം പങ്കുവെച്ച് സംഗീത സംവിധായകന്‍ ബിജിപാല്‍. ഉള്‍ക്കടല്‍ എന്ന ചിത്രത്തിനായി പി ജയചന്ദ്രനും സല്‍മ ജോര്‍ജ്ജും ചേര്‍ന്നാലപിച്ച ‘ശരദിന്തു മലര്‍ദീപ നാളം നീട്ടി..!’ എന്ന ഗാനത്തിന്റെ അണ്‍കവര്‍ വേര്‍ഷനാണ് ബിജിപാല്‍ പങ്കുവെച്ചിരിക്കുന്നത്.

‘വിവാഹ വാര്‍ഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി. ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടത്. വൈകിട്ട് ഇടാം,’ എന്നായിരുന്നു നേരത്തെ ബിജിബാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ശാന്തി മരിക്കുന്നതിന് മുന്‍പ് ഇരുവരും ചേര്‍ന്നാലപിച്ച ഗാനമാണിത്.

ശാന്തിയുടേയും ബിജിപാലിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങളുള്‍പ്പെടുത്തിക്കൊണ്ടാണ് കവര്‍ തയ്യാറാക്കിയിരിക്കുന്നത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു ശാന്തി ബിജിബാലിന്റെ അപ്രതീക്ഷിത വിയോഗം. നൃത്താധ്യാപികയും നര്‍ത്തകിയുമായിരുന്നു.

DONT MISS
Top