പരിസ്ഥിതിലോല മേഖലയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിയമവ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമാണെന്ന് സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: പരിസ്ഥിതിലോല മേഖലയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിലവിലുള്ള വനനിയമങ്ങളെ അട്ടിമറിക്കുന്നതും, നിയമവ്യവസ്ഥകളുടെ നഗ്‌നമായ ലംഘനവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.

‘അനധികൃതവും നിയമവിരുദ്ധവുമായി സര്‍ക്കാര്‍ഭൂമി കയ്യേറിയ നിയമലംഘകരെ വെള്ളപൂശുന്ന നടപടിയാണിത്. വന്‍കിട കയ്യേറ്റക്കാരായ ടാറ്റ, ഹാരിസണ്‍, എവിടി, ടിആര്‍&ടി തുടങ്ങിയവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും ക്രിമിനല്‍ നടപടികളും ഇതോടെ നിര്‍വീര്യമാക്കപ്പെടും. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും വന്‍കിട ഭൂമാഫിയക്ക് മുന്നില്‍ സര്‍ക്കാര്‍ താത്പര്യങ്ങള്‍ അടിയറവെക്കുന്നതാണ്,’ സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തൊഴിലാളികളുടെ പേരില്‍ വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി പരസ്പര വൈരം മറന്ന് നടത്തിവരുന്ന കള്ളക്കളികളുടെ തുടര്‍ച്ചയാണിത്. ഹാരിസണ്‍ കേസില്‍ മനപ്പൂര്‍വം തോറ്റുകൊടുത്ത സര്‍ക്കാര്‍, സമാനമായതും ബന്ധപ്പെട്ടതുമായ എല്ലാ കേസുകളിലും തോറ്റു കൊടുക്കുമെന്ന മുന്‍കൂര്‍ പ്രഖ്യാപനമായിട്ടേ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയെ കാണാനാകൂവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top