ഓസ്‌ട്രേലിയയില്‍ മലയാളി യുവാവിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ഭാര്യക്കും കാമുകനും ജയില്‍ ശിക്ഷ

സോഫിയ, അരുണ്‍, കൊല്ലപ്പെട്ട സാം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി യുവാവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്കും മലയാളിയായ കാമുകനും ജയില്‍ ശിക്ഷ.

ഓസ്‌ട്രേലിയയില്‍ കുടുംബസമേതം താമസിക്കുകയായിരുന്ന പുനലൂര്‍ സ്വദേശി സാം ഏബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, കാമുകനായ അരുണ്‍ കമലാസനന്‍ എന്നിവരെ വിക്ടോറിയന്‍ സുപ്രിംകോടതിയാണ് ശിക്ഷിച്ചത്. സോഫിയക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചത്. സാം ഏബ്രാഹം കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു.

മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരനായിരുന്നു പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നേല്‍ സാം ഏബ്രഹാം. 2015 ഒക്ടോബര്‍ 13 നാണ് സാമിനെ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു ഭാര്യ സോഫിയ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് സാമിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചശേഷം സോഫിയ മകനോടൊപ്പം മെല്‍ബണിലേക്ക് മടങ്ങി.

ഇതിനിടെ സാമിന്റെ മരണത്തില്‍ സംശയം തോന്നിയ ഓസ്‌ട്രേലിയന്‍ പൊലീസ് രഹസ്യമായി അന്വേഷണം തുടങ്ങുകയും സോഫിയയുടെ നീക്കങ്ങള്‍ നീരീക്ഷിക്കുകയും ചെയ്തിരുന്നു. കാമുകനായ അരുണ്‍ കമലാസനുമായി ഗൂഢാലോചന നടത്തി ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി സോഫിയ, സാമിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് ബോധ്യപ്പെട്ടു. സംഭവദിവസം ഇവരുടെ വീട്ടില്‍ അരുണ്‍ കമലാസനന്‍ എത്തിയിരുന്നതായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു. സാമിന്റെ മരണം നടന്ന് പത്തുമാസത്തിന് ശേഷം 2016 ഓഗസ്റ്റിലാണ് ഇരുവരം അറസ്റ്റിലായത്.

കോട്ടയത്ത് ഒരുമിച്ച് പഠിക്കുന്ന സമയത്തുള്ള പ്രണയമാണ് സാമും സോഫിയയും തമ്മിലുള്ള വിവാഹത്തില്‍ കലാശിച്ചത്. എന്നാല്‍ സാമിനെ പ്രേമിക്കുന്നതിനിടയില്‍ അരുണുമായും സോഫിയ പ്രണയത്തിലായിരുന്നു. പിന്നിടാണ് സോഫിയയും സാമും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് ദുബായിലായിരുന്നു സാം. പിന്നീട് സോഫിയ ഓസ്‌ട്രേലിയയിലേക്ക് വരുകയും കുറച്ചുനാളുകള്‍ക്ക് ശേഷം സാമും കുഞ്ഞും ഇവിടെയുത്തുകയുമായിരുന്നു. ഐടി പ്രൊഫഷണലായ അരുണ്‍ കമലാസനും ഇതിനിടെ കുടുംബസമേതം ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സോഫിയയും അരുണും തമ്മിലുള്ള ബന്ധം പുനരാരംഭിച്ചത്. ബന്ധം തുടരന്‍ സാമിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇത് അംഗീകരിച്ചാണ് കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ അരുണും സോഫിയയും കുറ്റക്കാരാണെന്ന് വിധിച്ചത്.

അതേസമയം,തനിക്കു കുറഞ്ഞ ശിക്ഷ നല്‍കണമെന്നു സോഫിയ കോടതിയില്‍ അപേക്ഷിച്ചു. ഒന്‍പതു വയസുകാര
നായ മകന്റെ ഭാവിയെ കരുതിയും ശിക്ഷാ ഇളവ് വേണമെന്നായിരുന്നു ആവശ്യം. ഇതിനു ഒരു കേസിലും
ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ല എന്നതു പരിഗണിച്ചും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണം എന്നതായിരുന്നു് അപേക്ഷ. ഇതൊന്നും കോടതി അംഗീകരിക്കാതെയാണ് 22 കൊല്ലം തടവിന് സോഫിയയെ ശിക്ഷിച്ചത്. അരുണ്‍ കമലാസന് മനോദൗര്‍ബല്യമുണ്ടെന്ന വാദം അഭിഭാഷകന്‍ കോടതിയിലുന്നയിച്ചിരുന്നു. നാലുവയസുകാരനായ മകനുമായും ഭാര്യയുമായും അകന്ന് കഴിയുന്നതിനാല്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും മറ്റ് ബന്ധുക്കളുമായി കാണാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നുും ഈ സാഹചര്യത്തില്‍ കുറഞ്ഞശിക്ഷ തന്റെ കക്ഷിക്ക് നല്‍കണമെന്നും അരുണിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഇതൊന്നും പരിഗണിച്ചില്ല.

DONT MISS
Top